കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന അഗാപ്പെ ഡെ കെയര്‍ സെന്ററിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കുമരകത്ത് പ്രവര്‍ത്തിക്കുന്ന പുരുഷസംഘ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്റെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ചാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ചങ്ങാതിക്കൂട്ടം ഭാരവാഹികളായ കെ.ടി രജ്ഞിത്ത്, കെ.ആര്‍ രാജേഷ്, വി.ജി അജയന്‍, ബിനു വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. കെ.എസ്.എസ്.എസ് സിബിആര്‍ അനിമേറ്റര്‍ ഷേര്‍ളി ജോസ്, അഗാപ്പെ ഡെ കെയര്‍ സെന്റര്‍ സ്റ്റാഫ് അംഗം ഗീത പ്രകാശ് എന്നിവര്‍ സന്നിഹിതരായിരുന്നു.