To establish a just society where all enjoy equality, fraternity, peace and happiness
KSSS
Kottayam Social Service Society
Home > News >

അന്ധബധിര പുനരധിവാസ പദ്ധതി നെറ്റ് വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

September 4, 2024
അന്ധബധിര പുനരധിവാസ പദ്ധതി നെറ്റ് വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെയും അസീം പ്രേംജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെറ്റ് വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു. ഓണ്‍ ലൈനിലും ഓഫ് ലൈനിലുമായി സംഘടിപ്പിച്ച നെറ്റ് വര്‍ക്ക് മീറ്റിംഗിന് സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യ അഡ്വക്കസി ഓഫീസര്‍ ശ്രുതിലത സിംഗ്, സൈന്‍ ഭാഷാ പരിഭാഷക ഒമിറ്റാ നിങ്ങോഡാം , കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം എന്നിവര്‍ നേതൃത്വം നല്‍കി. അന്ധബധിര വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും പരിശീലകര്‍ക്കും അധ്യാപകര്‍ക്കും ഇത്തരം കുട്ടികള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുന്നതോടൊപ്പം അതിനായുള്ള കര്‍മ്മ രേഖ രൂപീകരിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നെറ്റ് വര്‍ക്ക് മിറ്റിംഗ് സംഘടിപ്പിച്ചത്. സെന്‍സ് സംഘടനാ പ്രതിനിധികളും തിരുവനന്തപുരം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ബെത്തേരി ശ്രേയസ് എന്നീ സംഘടനകളില്‍ നിന്നുമുള്ള അന്ധബധിര വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും അന്ധബധിര ഫെഡറേഷന്‍ ഭാരവാഹികളും മീറ്റിംഗില്‍ പങ്കെടുത്തു.

Video
events
publications
donate
KSSS
Kottayam Social Service Society
Contacts

KSSS,Thellakom P.O, Kottayam – 686630

Director Phone Number - 9495538063

Telephone: 0481 2790948, Office: 9400331281

Follow Us: