അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്‍ഡ്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി. പദ്ധതിയുടെ ഭാഗമായി അന്ധബധിര വൈകല്യമുള്ളവര്‍ക്കായി സെന്റര്‍ കേന്ദ്രീകരിച്ചും വീട് കേന്ദ്രീകരിച്ചും ലഭ്യമാക്കുന്ന പരിശീലനങ്ങളുടെ വിലയിരുത്തലും തുടര്‍ പരിശീലന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അവലോകനത്തിന്റെ ഭാഗമായി ലഭ്യമാക്കി. പദ്ധതി അവലോകനത്തിന് സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്‍ഡ്യ മെന്റര്‍ സിനി റെജി നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സി.ബി.ആര്‍ പദ്ധതി സ്റ്റാഫ് അംഗങ്ങള്‍, പദ്ധതി ഗുണഭോക്താക്കള്‍, പേരന്റ് നെറ്റ് വര്‍ക്ക് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.