കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അതിരൂപതയിലെ അരീക്കര ഇടവകയിലെ അമ്മായിക്കുന്നേല്‍ കുടുംബവുമായി സഹകരിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയ സംസ്ഥാനതല ക്ഷീരകര്‍ഷക പുരസ്‌ക്കാരം സമ്മാനിച്ചു. പുരസ്‌കാരത്തിന് അര്‍ഹനായത് എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശി വെളിയത്തുമാലില്‍ വീട്ടില്‍ മോനു വര്‍ഗ്ഗീസ് മാമ്മനാണ്. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും രണ്ടാം ദിനത്തിലെ സര്‍ഗ്ഗ സംഗമദിന പൊതുസമ്മേളനത്തില്‍ ഇരുപത്തി അയ്യായിരം രൂപയും മൊമന്റോയും അടങ്ങുന്ന പുരസ്‌ക്കാരം അനൂപ് ജേക്കബ് എം.എല്‍.എ സമ്മാനിച്ചു. മൃഗപരിപാലന രംഗത്തെ പ്രവര്‍ത്തി പരിചയവും പാലിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും കണക്കിലെടുത്താണ് മോനു വര്‍ഗ്ഗീസ് മാമ്മന് പുരസ്‌ക്കാരം സമ്മാനിച്ചത്.