കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലത്തുരുത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് തോമസ് പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. പാലത്തുരുത്ത് സെന്റ് തെരേസാസ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി കുഞ്ഞുമോന് നിര്‍വ്വഹിച്ചു. സെന്റ് തോമസ് പുരുഷ സ്വാശ്രയസംഘ പ്രസിഡന്റ് പ്രശാന്ത് റ്റി.എന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ മുഖ്യപ്രഭാഷണം നടത്തി. നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സബിത ജോമോന്, എ.ജി വിമലകുട്ടിയമ്മ, സെന്റ് തോമസ് പുരുഷ സ്വാശ്രയസംഘ പ്രതിനിധികളായ രാജീവ് കെ.എസ്, ജയേഷ് പി.എസ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ജാന്‍സി ജോയി, അനിമേറ്റര്‍ മിനി സജി എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും, മത്സരങ്ങളും, സ്നേഹവിരുന്നും നടത്തപ്പെട്ടു. പുരുഷ സ്വാശ്രയസംഘാംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 70തോളം പേര് പങ്കെടുത്തു.