To establish a just society where all enjoy equality, fraternity, peace and happiness
KSSS
Kottayam Social Service Society
Home > News >

ചൈതന്യ കാര്‍ഷിക മേള മീഡിയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

March 3, 2025
ചൈതന്യ കാര്‍ഷിക മേള മീഡിയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കോട്ടയം അതിരൂപതയുടെ സമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ മീഡിയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പുരസ്‌കാര സമര്‍പ്പണ സമ്മേളനത്തിന്റെ ഉദ്ഘാടനം സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു. കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടെയും മുഖ്യധാരാവത്ക്കരണത്തിന് മാധ്യമങ്ങള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കുവാന്‍ സാധിക്കുമെന്നും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷിക മേള വ്യത്യസ്ഥതകള്‍ക്കൊണ്ടും പുതുമകള്‍ക്കൊണ്ടും സമ്പന്നമായിരുന്നുവെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. നന്മയുടെയും സാഹോദര്യത്തിന്റെയും ചാലക ശക്തികളായി മാറുന്നതോടൊപ്പം തിന്മയുടെ ഇരുളടഞ്ഞ വഴികളില്‍ നന്മയുടെ പ്രവാചക ശബ്ദമായി മാറുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, തോമസ് ചാഴികാടന്‍ എക്‌സ്.എം.പി, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം.എല്‍.എ, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കെ.എസ്.എസ്.എസ് പി.ആര്‍.ഒ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ന്യൂസ് റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ മലയാള മനോരമ കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ജി രഞ്ജിത്തിനും ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മംഗളം ഡെയിലി ചീഫ് ഫോട്ടോഗ്രാഫര്‍ ജി. വിപിന്‍ കുമാറിനും ദൃശ്യമാധ്യമ വിഭാഗത്തില്‍ 24 ന്യൂസ് കോട്ടയം ചീഫ് റിപ്പോര്‍ട്ടറും ബ്യൂറോ ചീഫുമായ റ്റോബി ജോണ്‍സനും ശ്രാവ്യ വിഭാഗത്തില്‍ റോഡിയോ മംഗളം 91.2 മാണ് 10001 (പതിനായിരത്തി ഒന്ന്) രൂപയും മൊമന്റോയും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. കൂടാതെ ന്യൂസ് റിപ്പോര്‍ട്ടിംഗിനുള്ള പ്രത്യേക പുരസ്‌കാരം ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിനും ജനയുഗം കോട്ടയം ബ്യൂറോ ചീഫ് സരിത കൃഷ്ണനും, മാധ്യമം ഡെയിലി റിപ്പോര്‍ട്ടര്‍ രാഖി എസ്. നാരായണനും, മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ രശ്മി രഘുനാഥിനും ദേശാഭിമാനി കോട്ടയം റിപ്പോര്‍ട്ടര്‍ ധനേഷ് ഓമനക്കുട്ടനും ഫോട്ടോഗ്രാഫി വിഭാഗം പ്രത്യേക പുരസ്‌കാരം മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ റെസല്‍ ഷാഹുല്‍, മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ ഇ.വി രാഗേഷ്, മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ജിന്‍സ് മൈക്കിള്‍, ദീപിക കോട്ടയം സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ ജോണ്‍ മാത്യു, കേരള കൗമദി ഫോട്ടോഗ്രാഫര്‍ സെബിന്‍ ജോര്‍ജ്ജ് എന്നിവര്‍ക്കും ദൃശ്യമാധ്യമ വിഭാഗം പ്രത്യേക പുരസ്‌കാരം മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ ഷിനോജ് എസ്.റ്റിയ്ക്കും എസിവി ന്യൂസ് കോട്ടയം ന്യൂസ് റിപ്പോര്‍ട്ടര്‍ സുമി സുലൈമാനും ഐ ഫോര്‍ യു റിപ്പോര്‍ട്ടര്‍ അജേഷ് ജോണിനും സ്റ്റാര്‍വിഷന്‍ ന്യൂസ് എഡിറ്റര്‍ എന്‍. സ്ഥിതപ്രജ്ഞനും ക്‌നാനായ വോയിസ് ആന്റ് കെ.വി ടിവി മാനേജിംഗ് പാര്‍ട്ണര്‍ റ്റിജു കണ്ണംമ്പള്ളിയ്ക്കും ശ്രാവ്യ വിഭാഗം പ്രത്യേകം പുരസ്‌കാരം റേഡിയോ മീഡിയ വില്ലേജ് 90.8 എഫ്.എം പ്രോഗ്രാം ഹെഡ് വിപിന്‍ രാജ് കെ ക്കും ഓണ്‍ലൈന്‍ വിഭാഗം പ്രത്യേക പുരസ്‌കാരം അദിത്യ സ്‌പോട്ട് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ പി.കെ അജീഷിനും ജാഗ്രത ന്യൂസ് ലൈവ് കോട്ടയത്തിനും ഇ.ടിവി ഭാരത് റിപ്പോര്‍ട്ടര്‍ കെ.എസ് സുരേഷിനും സമ്മാനിച്ചു.

Video
events
publications
donate
KSSS
Kottayam Social Service Society
Contacts

KSSS,Thellakom P.O, Kottayam – 686630

Office: 9400331281

Follow Us: