തൊഴില്‍ പരിശീലനത്തിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കോംമ്പൗണ്ടില്‍ ആരംഭിച്ചിരിക്കുന്ന തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടന കര്‍മ്മം നടത്തപ്പെട്ടു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട വെഞ്ചിരിപ്പ് ഉദ്ഘാടന ചടങ്ങില്‍ അതിരൂപത സഹായ മെത്രാന്‍മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരൂപതയിലെ വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സെന്‍സ് ഇന്‍ഡ്യയുടെ സഹകരണത്തോടെ പൂര്‍ത്തീകരിച്ച തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം, ഗാര്‍മെന്‍സ് യൂണിറ്റ്, പാചക പരിശീലനം, റ്റിഷ്യു പേപ്പര്‍ നിര്‍മ്മാണ യൂണിറ്റ്, ഡിറ്റര്‍ജെന്റ് സര്‍ഫ്, സോപ്പ്, ലോഷണ്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ പരിശീലന നിര്‍മ്മാണ വിപണന യൂണിറ്റുകളാണ് ആരംഭിച്ചിരിക്കുന്നത്.