കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സാമൂഹ്യ ശ്രേഷ്ഠ പുരസ്‌ക്കാരം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത ഹൃദ്‌രോഗ വിദഗ്ദ്ധനുമായ ഡോ. ടി.കെ ജയകുമാറിന്് സമ്മാനിച്ചു. സാമൂഹ്യ – ആതുര ശുശ്രൂഷാരംഗത്ത് ശാസ്ത്രീയവും ജനോപകാരപ്രദവുമായ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്ന ഡോ. ടി.കെ ജയകുമാറിന്റെ സേവനങ്ങളെ മാനിച്ചുകൊണ്ടാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. ഇരുപതിനായിരത്തി ഒന്ന് (20001) രൂപയും മൊമന്റോയും അടങ്ങുന്ന പുരസ്‌ക്കാരം ചൈതന്യ കാര്‍ഷിക മേളയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് സഹകരണ തുറമുഖ ദേവസം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ സമ്മാനിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.