കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി കെ.എസ്.എസ്.എസ് സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അസിം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ ഭിന്നശേഷിയുള്ളവര്‍ക്ക് പഠന സഹായത്തിന് ഉപകരിക്കുന്ന കളര്‍ ബുക്കുകള്‍, ബ്ലോക്‌സ്, ബീറ്റ്‌സ്, സെന്‍സറി ടോയിസ്, കൗണ്ടി ബോര്‍ഡ്, വൈയിറ്റ് ബോര്‍ഡ്, പസില്‍സ്, ബോള്‍സ് തുടങ്ങിയവയാണ് ലഭ്യമാക്കിയത്. കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, സിബിആര്‍ സ്റ്റാഫ് അംഗങ്ങളായ സിസ്റ്റര്‍ ജോയിസി എസ്.വി.എം, മേരി ഫിലിപ്പ്, കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തത്.