കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു. കുട്ടികളിലെ സര്‍ഗ്ഗാത്മക വാസനകള്‍ക്ക് പരിപോഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രസംഗ പരിശീലന കളരിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. പരിശീലന കളരിക്ക് എസ്.എച്ച് മൗണ്ട് സെക്രട്ട് ഹാര്‍ട്ട് പബ്‌ളിക് സ്‌കൂള്‍ ബര്‍സാര്‍ ഫാ. നോബിള്‍ കല്ലൂര്‍ നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് പ്രവര്‍ത്തന ഗ്രാമങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട അറുപതോളം കുട്ടികള്‍ പരിശീലന കളരിയില്‍ പങ്കെടുത്തു.