ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തോടൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികളെയും വിവിധ ഗവണ്‍മെന്റ് വകുപ്പ് പ്രതിനിധികളെയും സംഘടിപ്പിച്ചുകൊണ്ട് കുമരകം അഗാപ്പെ ഡെ കെയര്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിര്‍വ്വഹിച്ചു. കുമരകം സെന്റ് ജോണ്‍സ് നെപുംസ്യാനോസ് ചര്‍ച്ച് വികാരി റവ. ഫാ. മാത്യു കുഴിപ്പള്ളില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കവിതാ ലാലു, മേഘലാ ജോസഫ്, കുമരകം കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്റ്‌റര്‍ സുപ്രണ്ട് റോസിലിന്‍, ഐ.സി.ഡി.എസ് ഓഫീസര്‍ സുസ്മിത എസ്. കമ്മത്ത്, കുമരകം ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.ഐ. എബ്രഹാം, അഗാപ്പെ ഡേ കെയര്‍ സെന്റര്‍ പി. റ്റി.എ പ്രസിഡന്റ് സി.പി. ഫിലിപ്പ്, കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, കെ എസ് എസ് എസ്. കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിര്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുവാന്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെയും സഹകരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തേടെയാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളും സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു.