ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തോടൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികളെയും വിവിധ ഗവണ്‍മെന്റ് വകുപ്പ് പ്രതിനിധികളെയും സംഘടിപ്പിച്ചുകൊണ്ട് വെളിയനാട് സെന്റ് മൈക്കിള്‍സ് എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.വി രാജീവ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വെളിയനാട് സെന്റ് മൈക്കിള്‍സ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വികാരി റവ. ഫാ. ബൈജു അച്ചിറത്തലയ്ക്കല്‍, വെളിയനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിലാഷ് എം.പി, വെളിയനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോയി മാത്യു, വെളിയനാട് ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡ് മെമ്പര്‍ കെ.എസ് ബിനീഷ്, 2-ാം വാര്‍ഡ് മെമ്പര്‍ സനലകുമാര്‍, 5-ാം വാര്‍ഡ് മെമ്പര്‍ ഓമന രാജപ്പന്‍, 10-ാം വാര്‍ഡ് മെമ്പര്‍ സഞ്ചു ബിനോജ്, 11-ാം വാര്‍ഡ് മെമ്പര്‍ രാജേഷ് കുമാര്‍, 13-ാം വാര്‍ഡ് മെമ്പര്‍ അനു എബ്രഹാം, വെളിയനാട് സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സിനി, വെളിയനാട് വി.ഇ.ഒ ജോബിന്‍ കുര്യന്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, കോര്‍ഡിനേറ്റര്‍മാരായ മേരി ഫിലിപ്പ്, ആനി തോമസ്, ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരായ ലീന സിബിച്ചന്‍, ഷീബ ജോസഫ് എന്നിര്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുവാന്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സഹകരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തേടെയാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളും സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു