ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുമരകത്ത് പ്രവര്‍ത്തിക്കുന്ന അഗാപ്പെ ഡെ കെയര്‍ സെന്ററില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് റാലിയും അതോടൊപ്പം കുമരകം പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശനവും നടത്തി. കുമരകം പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍പെക്ടര്‍ സൈജു കെ., എ.എസ്.ഐ റോയി വര്‍ഗ്ഗീസ്, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളെ സ്വീകരിക്കുകയും പോലീസ് സ്‌റ്റേഷന്‍ പരിചയപ്പെടുത്തുകയും മധുരപലഹാരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ പ്രീതി പ്രതാപന്‍, അനിമേറ്റര്‍ ഷേര്‍ളി ജോസ്, ഗീത പ്രകാശന്‍, ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.