കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറിന്റെ ഉദ്ഘാടനം കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എ.ജെ തോമസ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍മാരായ മേരീ ഫിലിപ്പ്, ആനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറിന് ഡി.വൈ.എസ്.പി എ.ജെ തോമസ് നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് കടുത്തുരുത്തി, ഉഴവൂര്‍, മലങ്കര മേഖലകളില്‍ നിന്നായുള്ള സ്വാശ്രയസംഘ ഭാരവാഹികള്‍ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തു.