To establish a just society where all enjoy equality, fraternity, peace and happiness
KSSS
Kottayam Social Service Society
Home > News >

കൃഷി പ്രോത്സാഹന പദ്ധതി ധനസഹായം വിതരണം ചെയ്തു

February 18, 2022
കൃഷി പ്രോത്സാഹന പദ്ധതി ധനസഹായം വിതരണം ചെയ്തു

കാര്‍ഷിക മേഖലയുടെ സുസ്ഥിരതയ്ക്ക് കൃഷിയോടൊപ്പം ഉപവരുമാന സാധ്യതകളും കര്‍ഷകര്‍ പ്രയോജനപ്പെടുത്തണം – മാര്‍ മാത്യു മൂലക്കാട്ട്

* കൃഷി പ്രോത്സാഹന പദ്ധതി ധനസഹായം വിതരണം ചെയ്തു

കോട്ടയം: കാര്‍ഷിക മേഖലയുടെ സുസ്ഥിരതയ്ക്ക് കൃഷിയോടൊപ്പം ഉപവരുമാന സാധ്യതകളും കര്‍ഷകര്‍ പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കര്‍ഷക സംഘാംഗങ്ങള്‍ക്കായി ലഭ്യമാക്കുന്ന ധനസഹായം വിതരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ നിലകൊള്ളുന്നതിന് കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും എല്ലാതലങ്ങളില്‍ നിന്നും ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ലാസിം സംഘടനയുമായി സഹകരിച്ച് 25 കര്‍ഷകര്‍ക്കാണ് കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭ്യമാക്കിയത്.

Video
events
publications
donate
KSSS
Kottayam Social Service Society
Contacts

KSSS,Thellakom P.O, Kottayam – 686630

Director Phone Number - 9495538063

Telephone: 0481 2790948, Office: 9400331281

Follow Us: