കാര്‍ഷികമേള; നാളികേര സെമിനാറും കോക്കനട്ട് ഒളിമ്പിക്സ് മത്സരവും സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 15-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും രണ്ടാം ദിനമായ ഇന്നലെ നാളികേര സെമിനാറും കോക്കനട്ട് ഒളിമ്പിക്സ് മത്സരവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം കെ. അജിത് എം.എല്‍.എ നിര്‍വ്വഹിച്ചു. നാളികേര സംരക്ഷണം കാര്‍ഷിക കേരളത്തിന്റെ സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നാളികേര വികസനബോര്‍ഡ് ചെയര്മാന് ടി. കെ ജോസ് […]