ഊര്‍ജ്ജ സംരക്ഷണ ദിനാചരണവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു
ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെയും, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്പ്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനാചരണവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ റ്റി.കെ സുഭാഷ്, കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ബെന്‍ മാത്യു, അജീഷ്‌മോന്‍ ജോയി, അജിഷ ഷിബു, റീബ ലിങ്കണ്‍, ഫീല്‍ഡ് സ്റ്റാഫ് പ്രതിനിധി ജിജി ജോയി എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഊര്‍ജ്ജ കാര്യശേഷിയും സംരക്ഷണവും എന്ന വിഷയത്തില്‍ സെമിനാറും ഊര്‍ജ്ജ സംരക്ഷണ ലഘുലേഖകളുടെയും സോളാര്‍ റാന്തല്‍ വിളക്കുകളുടെയും വിതരണവും ക്രമീകരിച്ചിരുന്നു. ഇരുനൂറോളം പേര്‍ ദിനാചരണത്തില്‍ പങ്കെടുത്തു.
energy