കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന കോവിഡാനന്തര ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ കെ.എന്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ അതിഥി തൊഴിലാളികള്‍ക്കായാണ് ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചത്. കേരള സ്‌റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി കോട്ടയം ജില്ലാ പ്രോജക്ട് മാനേജര്‍ ബൈജു ജനാര്‍ദ്ദന്‍ ക്യാമ്പിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഡോ. സെബിന്‍ ഫെലിക്‌സ് ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. ജോണ്‍ ഡെവിഡ്, റെജി മോന്‍ റ്റി. ചാക്കോ, മുഹമ്മദ് നവാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സൗജന്യ പരിശോധനയും മരുന്നുകളുടെ വിതരണവും ക്യാമ്പിനോടനുബന്ധിച്ച് നടത്തപ്പെട്ടു. നൂറോളം അതിഥി തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു.