കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഭാരത കത്തോലിക്ക മെത്രാന്‍ സമതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന കോവിഡാനന്തര ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. കട്ടച്ചിറ പൊന്മാങ്കല്‍ കളിമണ്‍ വ്യവസായ സ്ഥാപനത്തിലെ അതിഥി തൊഴിലാളികള്‍ക്കായാണ് ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചത്. സൗജന്യ പരിശോധനയും മരുന്നുകളുടെ വിതരണവും ക്യാമ്പിനോടനുബന്ധിച്ച് നടത്തപ്പെട്ടു. എഴുപത്തിയഞ്ചോളം അതിഥി തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു.