ഭിന്നശേഷിയുള്ളവരെ കരുതുന്നത് മാനവികമായ ദൗത്യം
– ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം
* അന്ധബധിര പുനരധിവാസ പദ്ധതി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
കോട്ടയം: ഭിന്നശേഷിയുള്ളവരെ കരുതുന്നത് മാനവികമായ ദൗത്യമാണെന്ന് കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായുള്ള രാഷ്ട്രീയ ബാല്‍ സേവ കാര്യക്രമത്തിന്റെ കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ആരോഗ്യ പൂര്‍ണ്ണമായ വളര്‍ച്ചയ്ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും മനുഷ്യമാഹാത്മ്യത്തിന്റെ മഹത്വം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവത്ക്കരണം സാധ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ പരിപാടിയ്ക്ക് സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി നേതൃത്വം നല്‍കി.