കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച അഡ്വക്കസി മീറ്റിംഗിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചാത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ പ്രീതി പ്രതാപന്‍, കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. മീറ്റിംഗിനോടനുബന്ധിച്ച് അന്ധബധിര വൈകല്യം നേരിടുന്ന ആളുകളുടെ പ്രയാസങ്ങളെക്കുറിച്ചും അവകാശ സംരക്ഷണത്തെക്കുറിച്ചും ക്ഷേമ പദ്ധതികളെക്കുറിച്ചും ക്ലാസ്സുകള്‍ നടത്തപ്പെട്ടു. കൂടാതെ സാമൂഹ്യ നിതി വകുപ്പ്, സമഗ്ര ശിക്ഷ കേരളാ, ത്രീതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരുമായുള്ള സംവാദ പരിപാടിയും നടത്തപ്പെട്ടു. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ബത്തേരി ശ്രേയസ് എന്നീ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടുകൂടി സംഘടിപ്പിച്ച മീറ്റിംഗില്‍ അന്ധബധിര വ്യക്തികളും അവരുടെ മാതാപിതാക്കളും പരിശീലകരും