കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എനര്‍ജ്ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെയും സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്പ്‌മെന്റിന്റെയും സഹകരണത്തോടെ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഊര്‍ജ്ജ കിരണ്‍ 2022-2023 എന്ന പേരില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പറായില്‍ എന്നിവര്‍ പ്രസംഗിച്ചു.സമ്മേളനത്തിനോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ സുത്യര്‍ഹ സേവനം അനുഷ്ഠിച്ച ബെന്‍ മാത്യുവിനുള്ള ഉപഹാര സമര്‍പ്പണവും നടത്തപ്പെട്ടു. ബോധവല്‍ക്കരണ പരിപാടിയോടനുബന്ധിച്ച് ജീവിതശൈലിയും ഊര്‍ജ്ജ കാര്യശേഷിയും എന്ന വിഷയത്തെ ആസ്പദമാക്കി എനര്‍ജ്ജി മാനേജ്‌മെന്റ് സെന്റര്‍ കേരള റിസോഴ്‌സ് പേഴ്‌സണ്‍ ജയമോള്‍ ജേക്കബ് ചെമ്പോല ക്ലാസ് നയിച്ചു. കൂടാതെ ഊര്‍ജ്ജ സംരക്ഷണ ലഘുലേഖകളുടെ വിതരണവും നടത്തപ്പെട്ടു. ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സഹാനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍പ്പെട്ട നൂറോളം ആളുകള്‍ പങ്കെടുത്തു.