സ്വയം തൊഴില്‍ പരിശീലനത്തിന് അവസരമൊരുക്കി ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടനിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പച്ച ആറാം ബാച്ച് പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ നിര്‍വ്വഹിച്ചു.ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സ്വഭവനങ്ങളി ലേയ്ക്കുള്ള കുടകള്‍ മിതമായ നിരക്കില്‍ നിര്‍മ്മിച്ചെടുക്കുവാന്‍ അവസരമൊരുക്കുന്നതോടൊപ്പം കുടനിര്‍മ്മാണത്തിലൂടെ വരുമാനം കണ്ടെത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. മാസ്റ്റര്‍ ട്രെയിനര്‍ ലൈല ഫിലിപ്പ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.