ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററിലുള്ള മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ പങ്കുവയ്ക്കലിന്റെയും പരസ്പര സഹവര്‍ദ്ധിത്വത്തിന്റെയും മഹത്തായ സന്ദേശമാണ് കൈമാറുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിയുള്ളവരെ ചേര്‍ത്ത് പിടിച്ചുകൊണ്ട് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കി മുഖ്യധാരാവല്‍ക്കരണത്തിന് വഴിതെളിക്കുവാന്‍ സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലൂടെ സാധിച്ചുവെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി മുഖ്യപ്രഭാഷണവും കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. ചിക്കാഗോ സെക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ചര്‍ച്ച് വികാരി റവ. ഫാ. എബ്രാഹാം മുത്തോലത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്‍ മെമ്പര്‍ ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്, കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിനി ജെറോം, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍മാരായ ഫാ. ജെയിംസ് വടക്കേകണ്ടങ്കരിയില്‍, ഫാ. സിറിയക് ഓട്ടപ്പള്ളില്‍, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം എന്നിര്‍ പ്രസംഗിച്ചു. സമ്മേളനത്തിനോടനുബന്ധിച്ച് ചിക്കാഗോ സെക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ചര്‍ച്ചുമായി സഹകരിച്ച് ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കുന്ന അവശ്യമരുന്ന് വിതരണ പദ്ധതി ഉദ്ഘാടനം, സഹായ ഉപകരണങ്ങളുടെ വിതരണം,ഭിന്നശേഷിയുള്ള വ്യക്തികള്‍ ഉള്ള കുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന വരുമാന പദ്ധതിയുടെ ഭാഗമായുള്ള തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണം എന്നിവ നടത്തപ്പെട്ടു. കൂടാതെ കെ.എസ്.എസ്.എസ് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഭിന്നശേഷി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അടിത്തറ പാകിയ റവ. ഫാ. എബ്രാഹാം മുത്തോലത്തിനെ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ മൊമന്റോ നല്‍കി ആദരിച്ചു. സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി 25 വര്‍ഷത്തെ സുത്യര്‍ഹ സേവനം പൂര്‍ത്തിയാക്കിയ കെ.എസ്.എസ്.എസ് സി.ബി.ആര്‍ സന്നദ്ധ പ്രവര്‍ത്തകരായ മേരി ഫിലിപ്പ്, ജെസ്സി ജോസഫ് എന്നിവരെയും എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷിയുള്ള കുട്ടികളെയും സമ്മേളനത്തോടനുബന്ധിച്ച് ആദരിച്ചു. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പരിശീലകരെയും പങ്കെടുപ്പിച്ചുകൊണ്ട് സംഗമവും കുട്ടികളുടെ കലാപരിപാടികളും ഫാ. എബ്രാഹാം മുത്തോലത്തുമായുള്ള സംവാദ പരിപാടിയും നടത്തപ്പെട്ടു. 1997 ലാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഭിന്നശേഷിക്കാര്‍ക്കായുള്ള സ്വാശ്രയസംഘങ്ങള്‍, അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, സ്വയം തൊഴില്‍ പരിശീലനങ്ങള്‍, സംരംഭകത്വ വികസന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, അവശ്യ മരുന്നുകളുടെ വിതരണം, സഹായ ഉപകരണങ്ങളുടെ വിതരണം, വിദ്യാഭ്യാസ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ചികിത്സാസഹായ പദ്ധതി, വിവിധ സംഗമങ്ങള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആനുകൂല്യങ്ങളുടെ ലഭ്യമാക്കല്‍, പഠനോപകരണങ്ങളുടെ വിതരണം, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങള്‍, അന്ധ ബധിര പുനരധിവാസ പദ്ധതി തുടങ്ങിയ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്നു. അന്ധ ബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കിയുള്ള സംസ്ഥാനതല പഠനകേന്ദ്രവും റിസോഴ്‌സ് സെന്ററും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടര്‍ റവ. ഫാ. എബ്രഹാം മുത്തോലത്ത് അച്ചന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കെ.എസ്.എസ്.എസ് തുടക്കം കുറിച്ചത്. പദ്ധതിയിലൂടെ ആയിരക്കണക്കിന് ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായ ഹസ്തമൊരുക്കുവാന്‍ കെ.എസ്.എസ്.എസിന് സാധിച്ചിട്ടുണ്ട്.