കെ.എസ്.എസ്.എസ് സ്വാശ്രയസംഘ മഹോത്സവം
ലോഗോ പ്രകാശനം ചെയ്തു
* ലോഗോ പ്രകാശനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു.
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 28 മുതല്‍ 31 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെടുന്ന സ്വാശ്രയസംഘ മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോഗോയുടെ പ്രകാശന കര്‍മ്മം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, പി.ആര്‍.ഒ സിജോ തോമസ്, പ്രോഗ്രാം ഓഫീസര്‍മാരായ ബബിത റ്റി. ജെസില്‍, ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലുള്ള കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളുടെ വാര്‍ഷിക കൂടിവരവിന് അവസരം ഒരുക്കുന്നതൊടൊപ്പം പൊതുസമൂഹത്തിന് വിജ്ഞാനവും വിനോദവും പകരുന്ന ക്രമീകരണങ്ങളോടെയാണ് സ്വാശ്രയസംഘ മഹോത്സവം അണിയിച്ചൊരുക്കുന്നത്.