കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാരിത്താസ് ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് ക്യാന്‍സര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു. കെ.എസ്.എസ്.എസ് വനിതാ ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് ആലീസ് ജോസഫ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഗര്‍ഭാശയ ക്യാന്‍സര്‍ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അവബോധ പരിപാടിയോടനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഷാരോണ്‍ രാജ് ക്ലാസ് നയിച്ചു. കെ.എസ്.എസ്.എസ് പി.ആര്‍.ഒ സിജോ തോമസ്, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ്, കാരിത്താസ് ഹോസ്പിറ്റല്‍ പ്രതിനിധികളായ അലന്‍ പിറ്റര്‍, സനാജ് വി. സോമന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബോധവല്‍ക്കരണത്തോടൊപ്പം ക്യാന്‍സര്‍ അവബോധ ലഘുലേഖകളുടെ വിതരണവും നടത്തപ്പെട്ടു. കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്ന ആശാകിരണം ക്യാന്‍സര്‍ സുരക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.