ചൈതന്യ അഗ്രി എക്‌സ്‌പോയുടെയും സ്വാശ്രയസംഘ
മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
* ഡിസംബര്‍ 28 മുതല്‍ 31 വരെ തീയതികളില്‍ തെള്ളകം ചൈതന്യയിലാണ് മേള നടത്തപ്പെടുന്നത്
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 22-ാമത് ചൈതന്യ അഗ്രി എക്‌സ്‌പോയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 28 മുതല്‍ 31 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് മേള നടത്തപ്പെടുക.
ചൈതന്യ അഗ്രി എക്‌സ്‌പോയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഒന്നാം ദിനമായ ഡിസംബര്‍ 28-ാം തീയതി ചൊവ്വാഴ്ച സര്‍ഗ്ഗസംഗമ ദിനമായാണ് ആചരിക്കുന്നത്. രാവിലെ 11.15 ന് നടത്തപ്പെടുന്ന പതാക ഉയര്‍ത്തല്‍ കര്‍മ്മം കെ.എസ്.എസ്.എസ് പ്രസിഡന്റ് വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിക്കും. തുടര്‍ന്ന് സി.ബി.ആര്‍ മേഖല കലാപരിപാടികളും 12.30 ന് നാടോടി നൃത്ത മത്സരവും 12.45 ന് വനിതകള്‍ക്കായി മടല്‍ കീറല്‍ മത്സരവും 2.00 ന് ഇടയ്ക്കാട്ട് മേഖലാ കലാപരിപാടികളും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന കാര്‍ഷിക സ്വാശ്രയസംഘ മഹോത്സവ ഉദ്ഘാടന സമ്മേളനത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ മഹോത്സവം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുകളേല്‍ മത്തായി ലീലാമ്മ കര്‍ഷക കുടുംബ പുരസ്‌ക്കാര സമര്‍പ്പണം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് മുഖ്യാതിഥിയായി പങ്കെടുക്കും. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ , അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ കരുണാ എസ്.വി.എം, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ലിന്‍സി രാജന്‍, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ കേന്ദ്രതല ഭാരവാഹി ലിസ്സി ലൂക്കോസ്, നവചൈതന്യ വികലാംഗ ഫെഡറേഷന്‍ സെക്രട്ടറി രാജു കെ., കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിക്കും. 5.30 ന് ഫ്‌ളാഷ് മോബും, 6.00 ന് കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് & ഫാര്‍മസി, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ നഴ്‌സിംഗ് കോളേജ് എന്നിവര്‍ അവതരിപ്പിക്കുന്ന വിസ്മയ സന്ധ്യയും നടത്തപ്പെടും.
സ്വാശ്രയ നൈപുണ്യ ദിനമായി ആചരിക്കുന്ന 29-ാം തീയതി ബുധനാഴ്ച രാവിലെ 11.15 ന് കൈപ്പുഴ മേഖല കലാപരിപാടികള്‍ നടത്തപ്പെടും. 11.45 ന് സ്വാശ്രയസംഘങ്ങള്‍ ശാക്തീകരണത്തിന്റെ പുതിയ വാതായനങ്ങള്‍ എന്ന വിഷയത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി സെമിനാര്‍ നയിക്കും. 1.00 മണിക്ക് ദമ്പതികള്‍ക്കായുള്ള പാളവലി മത്സരവും 1.30 ന് ചുങ്കം മേഖല കലാപരിപാടികളും 2.30 ന് നാട്ടുപച്ച നാടന്‍ പാട്ട് മത്സരവും നടത്തപ്പെടും. 3.30 ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന വരുമാന സംരംഭകത്വ ലോണ്‍മേള മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എല്‍.എ നിര്‍വ്വഹിക്കും. മാണി സി. കാപ്പന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. മിസ് ഫെയ്‌സ് ഓഫ് ഇന്‍ഡ്യ അഞ്ജു കൃഷ്ണ അശോക് മുഖ്യാതിഥിയായി പങ്കെടുക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കോട്ടയം പ്രിന്‍സിപ്പള്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ബീനാ ജോര്‍ജ്ജ്, നബാര്‍ഡ് കോട്ടയം ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ് മാനേജര്‍ റെജി വര്‍ഗ്ഗീസ്, അപനാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുര്യത്തറ, സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ അനിത എസ്.ജെ.സി., ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി റവ. ഫാ. ജോബിന്‍ പ്ലാച്ചേരിപുറത്ത്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കോട്ടയം വനിതാ ശിശു വികസന ഓഫീസര്‍ ജെബിന്‍ ലോലിത സെയിന്‍ കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ റവ. ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏറ്റവും മികച്ച സ്വാശ്രയസംഘ ഭാരവാഹിക്ക് ലഭ്യമാക്കുന്ന പുരസ്‌ക്കാര സമര്‍പ്പണവും നടത്തപ്പെടും. 5.30 ന് സ്വാശ്രയസംഘ വനിതാ വടംവലി മത്സരവും 6.30 ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘സ്വര്‍ണ്ണമുഖി’ നാടകവും നടത്തപ്പെടും.
ഭക്ഷ്യസുരക്ഷ ദിനമായി ആചരിക്കുന്ന 30-ാം തീയതി വ്യാഴാഴ്ച രാവിലെ 11.15 ന് കടുത്തുരുത്തി മേഖല കലാപരിപാടികളും 12.15 ന് ഉഴവൂര്‍ മേഖലാ കലാപരിപാടികളും 12.45 ന് വനിതകള്‍ക്കായി താറാവ് പിടുത്ത മത്സരവും നടത്തപ്പെടും. 1.30 ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഫിഷറീസ് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. പി.ജെ ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏറ്റവും മികച്ച സ്വയം സഹായ സംഘത്തിന് ലഭ്യമാക്കുന്ന പുരസ്‌ക്കാര സമര്‍പ്പണം മാത്യു റ്റി തോമസ് എം.എല്‍.എ നിര്‍വ്വഹിക്കും. സിനി ആര്‍ട്ടിസ്റ്റ് മേഘ മാത്യു വിശിഷ്ടാതിഥിയായി പങ്കെടുക്കും. കോട്ടയം അതിരൂപത പ്രൊക്കുറേറ്റര്‍ റവ. ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബിനു കുന്നത്ത്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് തമ്പി എരുമേലിക്കര, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. ബിബിന്‍ കണ്ടോത്ത്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ്സ് ജനറല്‍ മിസ്. ലിസി ജോണ്‍ മുടക്കോടില്‍, ലാസിം ഫ്രാന്‍സ് സംഘടനാ പ്രതിനിധി കാള്‍ട്ടന്‍ ഫെര്‍ണ്ണാണ്ടസ്, കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ശ്രീകുമാര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ്, കെ.എസ്.എസ്.എസ് പുരുഷ സ്വാശ്രയസംഘ കേന്ദ്രതല ഭാരവാഹി പി.സി ജോസഫ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിക്കും. 3.30 ന് ചിരിച്ചെപ്പ് കോമഡി സ്‌കിറ്റ് മത്സരവും 5 മണിക്ക് ഗിന്നസ് ബുക്കില്‍ ഇടം നേടിയ മജീഷ്യന്‍ മനു മങ്കൊമ്പ് അവതരിപ്പിക്കുന്ന മാജിക് ഷോയും 6.30 ന് ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരക്കുന്ന മ്യൂസിക്കല്‍ കോമഡിനൈറ്റും നടത്തപ്പെടും.
കര്‍ഷക സംഗമ ദിനമായി ആചരിക്കുന്ന 31-ാം തീയതി വെള്ളിയാഴ്ച രാവിലെ 11.15 ന് കിടങ്ങൂര്‍ മേഖല കലാപരിപാടികള്‍ നടത്തപ്പെടും. 11.45 ന് ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ ജൈവകൃഷി സമ്പ്രദായം ഇന്നിന്റെ ആവശ്യകത എന്ന വിഷയത്തില്‍ കോട്ടയം കെ.വി.കെ സോയില്‍ സയന്‍സ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. ബിന്ദു പി.എസ് സെമിനാര്‍ നയിക്കും. 1 മണിക്ക് പുരുഷന്മാര്‍ക്കായി തേങ്ങാ ചിരണ്ടല്‍ മത്സരവും 1.15 ന് മലങ്കര മേഖല കലാപരിപാടികളും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന കാര്‍ഷിക സ്വാശ്രയസംഘ മഹോത്സവ സമാപന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശം നല്‍കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യതിഥിയായും കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.ജെ ജയശ്രീ ഐ.എ.എസ് വിശിഷ്ടാതിഥിയായും പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏറ്റവും മികച്ച അനിമേറ്റര്‍ക്ക് ലഭ്യമാക്കുന്ന പുരസ്‌ക്കാര സമര്‍പ്പണം നടത്തപ്പെടും. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍, കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാകുഴി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് ടോജോ എം. തോമസ്, ഡി.സി.പി.ബി കോണ്‍ഗ്രിഗേഷന്‍ റീജിയണല്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ റോസിലി പാലാട്ടി, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍, കോട്ടയം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ മല്ലികാ കെ.എസ്, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ റ്റി.സി റോയി, ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ എന്നിവര്‍ പ്രസംഗിക്കും. 4.30 ന് തപ്പുംതകിലും സിനിമാറ്റിക് ഡാന്‍സ് മത്സരവും 6.30 ന് ചലച്ചിത ടിവി താരങ്ങള്‍ അണിനിരക്കുന്ന മെഗാഷോയും 9.00 ന് കാര്‍ഷിക സ്വാശ്രയസംഘ മഹോത്സവ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും നടത്തപ്പെടും.
നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മഹോത്സവത്തില്‍ വിനോദവും വിജ്ഞാനവും കൗതുകവും സമ്മാനിക്കുന്ന പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വലിയ പോത്തുകളിലൊന്നായ കമാന്റോയുടെ പ്രദര്‍ശനം, കാര്‍ഷിക വിളകളുടെ പ്രദര്‍ശനം, സ്വാശ്രയസംഘ കലാപരിപാടികള്‍, കാര്‍ഷിക മത്സരങ്ങള്‍, വിജ്ഞാനദായക സെമിനാറുകളും എക്‌സിബിഷനുകളും, പുരാവസ്തു പ്രദര്‍ശനം, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, വിവിധങ്ങളായ വിസ്മയക്കാഴ്ചകള്‍, പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും, ശ്വാന പ്രദര്‍ശനം, ഒറ്റമൂലി നാട്ടുമരുന്നുകളുടെ പ്രദര്‍ശനവും വിപണനവും, മെഡിക്കല്‍ ക്യാമ്പുകള്‍, പൗരാണിക ഭോജനശാല, ചക്ക മഹോത്സവം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലാസം പ്രദാനം ചെയ്യുന്ന ഉല്ലാസനഗരി തുടങ്ങിയ നിരവധിയായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.