കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ജനറല്‍ ബോഡി മീറ്റിംഗില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ച് സന്ദേശം നല്‍കി. കഴിഞ്ഞ കാലയളവില്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ വിവിധങ്ങളായ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും കെ.എസ്.എസ്.എസ് എസിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ പ്രസന്റേഷന്‍ അവതരിപ്പിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉള്‍പ്പെടെയുള്ള കെ.എസ്.എസ്.എസ് ജനറല്‍ ബോഡി മെമ്പേഴ്‌സ് മീറ്റിംഗില്‍ പങ്കെടുത്തു.