എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുവാന്‍ കൂട്ടായ പരിശ്രമങ്ങളും ജലപരിപാലന മാര്‍ഗ്ഗങ്ങളുടെ അവലംബനവും അത്യന്താപേക്ഷിതം – മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം : എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുവാന്‍ കൂട്ടായ പരിശ്രമങ്ങളും ജലപരിപാലന മാര്‍ഗ്ഗങ്ങളുടെ അവലംബനവും അത്യന്താപേക്ഷിതമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. മാര്‍ച്ച് 22 അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ജലദിനാചരണ പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലത്തിന്റെ പ്രാധാന്യം ലോകത്തെ അനുസ്മരിപ്പിക്കുവാന്‍ ജലദിനാചരണങ്ങള്‍ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിനാചരണത്തിന്റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള ഇടപെടീലുകള്‍ എല്ലാതലങ്ങളിലും ഉണ്ടാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജലത്തിന്റെ സൂക്ഷ്മമായ ഉപയോഗവും ജലസ്രോതസുകളുടെ സംരക്ഷണവും കാലിക പ്രസക്തമായ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ‘ജലസംരക്ഷണം ഇന്നിന്റെയും ഭാവിതലമുറയുടെയും ആവശ്യം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിന് സാമൂഹ്യ പ്രവര്‍ത്തകന്‍ റെജിമോന്‍ റ്റി. ചാക്കോ നേതൃത്വം നല്‍കി. കൂടാതെ ജല സംരക്ഷണ പ്രതിജ്ഞയും നടത്തപ്പെട്ടു.