മാര്‍ച്ച് 21 ലോക ഡൗണ്‍സിന്‍ഡ്രോം ദിനം. ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണത്തിലുള്ള വ്യതിയാനത്തെ തുടര്‍ന്ന് ജനിതക വൈകല്യത്തോടെ ജനിക്കുന്നവരെ അനുസ്മരിക്കുന്ന ദിനം. ലോക ഡൗണ്‍ സിന്‍ഡ്രോം ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഡൗണ്‍സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. വിഭിന്നശേഷിയുള്ള കുട്ടികളുടെ സര്‍ഗ്ഗവാസനകളെ കണ്ടെത്തി പരിപോക്ഷിപ്പിക്കുന്നതൊടൊപ്പം സമൂഹത്തില്‍ തുല്യനീതിയും സമത്വവും ഉറപ്പുവരുത്തുവാനും കഴിയണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളെ പരിപാലിക്കുന്ന മാതാപിതാക്കളും അധ്യാപകരും പരിശീലകരും ദൈവദത്തമായ കാര്യമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് പ്രോഗ്രാം ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഡൗണ്‍സിന്‍ഡ്രോം നേരിടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കായി സെമിനാറും കുട്ടികള്‍ക്കായി വിവിധ കലാപരിപാടികളും, മത്സരങ്ങളും സംഘടിപ്പിച്ചു. ഡൗണ്‍ സിന്‍ഡ്രോം നേരിടുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും