കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉഷ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ സൗജന്യ തുടര്‍ തയ്യല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഉഷ ഇന്റര്‍നാഷണല്‍ മാനേജര്‍ വടിവേലന്‍ പെരുമാള്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഉഷ സീലായ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി പരിശീലനം സിദ്ധിച്ച വനിതകള്‍ക്ക് കൂടുതല്‍ ശാസ്ത്രീയ പരിശീലനത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത് പരിശീലന പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 വനിതകള്‍ക്ക് രണ്ട് ദിവസത്തെ സൗജന്യ തയ്യല്‍ പരിശീലനമാണ് ലഭ്യമാക്കിയത്. പരിശീലനം സിദ്ധിച്ചവരിലൂടെ കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം ഒരുക്കത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.