നാളികേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെങ്ങുകയറ്റ പരിശീലനം സംഘടിപ്പിച്ചു. തെങ്ങുകയറ്റ മെഷീന്‍ ഉപയോഗിച്ചുള്ള പരിശീലനമാണ് ലഭ്യമാക്കിയത്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലനത്തിന് മാസ്റ്റര്‍ ട്രെയിനര്‍ ബെന്നി കെ. തോമസ് നേതൃത്വം നല്‍കി. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് തെങ്ങ് കയറ്റ മെഷീന്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുകയും ചെയ്തു. നാളികേര മേഖല നേരിടുന്ന തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തെടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചതെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ പെരുമാനൂര്‍ പറഞ്ഞു.