കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള കുമരകം പ്രാദേശീക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ ടിഷ്യൂകള്‍ച്ചര്‍ വാഴ തൈകളുടെയും അലങ്കര സസ്യങ്ങളുടെയും ദൃഡീകരണം സംബന്ധിച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കേരള ബയോ ടെക്‌നോളജി കമ്മീഷന്റെ പങ്കാളിത്തത്തോടെ വനിത സ്വയം സഹായ സംഘങ്ങള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സക്കറിയാസ് നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കുമരകം പ്രദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ഷീബ റെബേക്ക ഐസക്, അസി. പ്രൊഫസര്‍ ഡോ. സിനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ബയോ സയന്‍സ് പ്രൊഫസര്‍ ഡോ. ഇ.കെ രാധാകൃഷ്ണന്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റ് വിഭാഗം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി. അരുണന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പരിശീലന പരിപാടിയ്ക്ക് കുമരകം കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രൊഫസര്‍ ഡോ. മാനുവല്‍ അലക്‌സ്, ആര്‍.എ.ആര്‍.എസ് അസി. പ്രൊഫസര്‍ ഡോ. സിനി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍ പരിശീലനത്തില്‍ പങ്കെടുത്തു.