ഓണത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പായസകിറ്റുകള്‍ വിതരണം ചെയ്തു. സേമിയ പായസ കിറ്റുകളാണ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മിതമായ നിരക്കല്‍ ലഭ്യമാക്കിയത്. കോട്ടയം ഇടുക്കി ആലപ്പുഴ പത്തനംതിട്ട എറണാകുളം ജില്ലകളിലായുള്ള കെ.എസ്.എസ്.എസ് സ്വാശ്രയ സംഘാംഗങ്ങള്‍ക്കായാണ് പായസ കിറ്റുകള്‍ വിതരണം ചെയ്തത്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പായസ കിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍, ബിജി ജോസ്, ലൈല ഫിലിപ്പ്, ആനി തോമസ്, ബിസി ചാക്കോ, ലിജോ സാജു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.