പാരിസ്ഥിതിക സന്തുലിനാവസ്ഥ കാത്തുപരിപാലിക്കേണ്ടത് അത്യന്താപേക്ഷിതം – വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍
കോട്ടയം: പാരിസ്ഥിതിക സന്തുലിനാവസ്ഥ കാത്തുപരിപാലിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 22-ാമത് ചൈതന്യ അഗ്രി എക്‌സ്‌പോയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും രണ്ടാം ദിനത്തില്‍ നടത്തപ്പെട്ട സ്വാശ്രയ നൈപുണ്യ ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനവും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും തരണം ചെയ്യുന്നതിന് ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതോടൊപ്പം പ്രകൃതി വിഭവങ്ങളുടെ കരുതിയുള്ള ഉപയോഗവും പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന വരുമാന സംരംഭകത്വ ലോണ്‍മേള മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മാണി സി. കാപ്പന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. മിസ് ഫെയ്‌സ് ഓഫ് ഇന്‍ഡ്യ അഞ്ജു കൃഷ്ണ അശോക് മുഖ്യാതിഥിയായി പങ്കെടുത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം പ്രിന്‍സിപ്പള്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ബീനാ ജോര്‍ജ്ജ്, നബാര്‍ഡ് കോട്ടയം ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ് മാനേജര്‍ റെജി വര്‍ഗ്ഗീസ്, അപനാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുര്യത്തറ, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി റവ. ഫാ. ജോബിന്‍ പ്ലാച്ചേരിപുറത്ത്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ റവ. ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏറ്റവും മികച്ച സ്വാശ്രയസംഘ ഭാരവാഹിക്ക് ലഭ്യമാക്കുന്ന പുരസ്‌ക്കാരം കൈപ്പുഴ ഗ്രാമത്തില്‍ നിന്നുള്ള ലിസ്സി ലൂക്കോസിനും മോനിപ്പള്ളി ഗ്രാമത്തില്‍ നിന്നുള്ള രാജു കെ.യ്ക്കും മന്ത്രി എ.കെ ശശീന്ദ്രന്‍ സമ്മാനിച്ചു. കൂടാതെ മിസ് ഫെയ്‌സ് ഓഫ് ഇന്‍ഡ്യ അഞ്ജു കൃഷ്ണ അശോകിനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. കാര്‍ഷിക മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ സ്വാശ്രയസംഘങ്ങള്‍ ശാക്തീകരണത്തിന്റെ പുതിയ വാതായനങ്ങള്‍ എന്ന വിഷയത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി സെമിനാര്‍ നയിച്ചു. ദമ്പതികള്‍ക്കായി നടത്തിയ പാളവലി മത്സരത്തില്‍ കടുത്തുരുത്തി മേഖലയില്‍ നിന്നുള്ള ഷിജുമോന്‍ & പ്രിന്‍സി ദമ്പതികളും ചുങ്കം മേഖലയില്‍ നിന്നുള്ള രാജു & പ്രിയ ദമ്പതികളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഭക്ഷ്യസുരക്ഷ ദിനമായി ആചരിക്കുന്ന നാളെ രാവിലെ 11.15 ന് കടുത്തുരുത്തി മേഖല കലാപരിപാടികളും 12.15 ന് ഉഴവൂര്‍ മേഖലാ കലാപരിപാടികളും 12.45 ന് വനിതകള്‍ക്കായി താറാവ് പിടുത്ത മത്സരവും നടത്തപ്പെടും. 1.30 ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഫിഷറീസ് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. പി.ജെ ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏറ്റവും മികച്ച സ്വയം സഹായ സംഘത്തിന് ലഭ്യമാക്കുന്ന പുരസ്‌ക്കാര സമര്‍പ്പണം മാത്യു റ്റി തോമസ് എം.എല്‍.എ നിര്‍വ്വഹിക്കും. സിനി ആര്‍ട്ടിസ്റ്റ് മേഘ മാത്യു വിശിഷ്ടാതിഥിയായി പങ്കെടുക്കും. കോട്ടയം അതിരൂപത പ്രൊക്കുറേറ്റര്‍ റവ. ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബിനു കുന്നത്ത്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് തമ്പി എരുമേലിക്കര, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. ബിബിന്‍ കണ്ടോത്ത്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ്സ് ജനറല്‍ മിസ്. ലിസി ജോണ്‍ മുടക്കോടില്‍, ലാസിം ഫ്രാന്‍സ് സംഘടനാ പ്രതിനിധി കാള്‍ട്ടന്‍ ഫെര്‍ണ്ണാണ്ടസ്, കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ശ്രീകുമാര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ്, കെ.എസ്.എസ്.എസ് പുരുഷ സ്വാശ്രയസംഘ കേന്ദ്രതല ഭാരവാഹി പി.സി ജോസഫ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിക്കും. 3.30 ന് ചിരിച്ചെപ്പ് കോമഡി സ്‌കിറ്റ് മത്സരവും 5 മണിക്ക് ഗിന്നസ് ബുക്കില്‍ ഇടം നേടിയ മജീഷ്യന്‍ മനു മങ്കൊമ്പ് അവതരിപ്പിക്കുന്ന മാജിക് ഷോയും 6.30 ന് ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരക്കുന്ന മ്യൂസിക്കല്‍ കോമഡിനൈറ്റും നടത്തപ്പെടും.