ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന അഗാപ്പെ സെന്ററിലെ കുട്ടികളുടെ പേരന്റ്‌സ് മീറ്റിംഗ് സംഘടിപ്പിച്ചു. അഗാപ്പെ സെന്ററില്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരിശീലനങ്ങളെക്കുറിച്ചും വിലയിരുത്തല്‍ നടത്തുകയും ഭാവി കര്‍മ്മ പരിപാടികള്‍ക്ക് രൂപരേഖ തയ്യാറാക്കുകയും ചെയ്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍ മീറ്റിംഗില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ജോയ്‌സി എസ്.വി.എം, സി.ബി.ആര്‍ സ്റ്റാഫ് അംഗം ജിനി ജേക്കബ് എന്നിവര്‍ മീറ്റിംഗിന് നേതൃത്വം നല്‍കി. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ മീറ്റിംഗില്‍ പങ്കെടുത്തു.