കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് പരിശീലനം സംഘടിപ്പിച്ചു. അതിരൂപതയുടെ കീഴിലുള്ള പള്ളികളിലും സ്ഥാപനങ്ങളിലും ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്‌സിന് സഹായിക്കുന്ന സിസ്റ്റേഴ്‌സിനും അല്‍ന്മായ വനിതകള്‍ക്കും കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച പരിശീലനത്തിന് മാസ്റ്റര്‍ ട്രെയിനര്‍ സിസ്റ്റർ ബെറ്റ്‌സി എസ്.വി.എം നേതൃത്വം നല്‍കി.