ഭിന്നശേഷിയുള്ളവരുടെ സമഗ്ര വികസന ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സായ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, പ്രീതി പ്രതാപന്‍, സി.ബി.ആര്‍ കോര്‍ഡിനേറ്റര്‍ മേരി ഫീലിപ്പ്, സി.ബി.ആര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ക്യാമ്പിന് ഡോ. ഗ്രേസ്സിക്കുട്ടി മാത്യു നേതൃത്വം നല്‍കി. ക്യാമ്പിനോടനുബന്ധിച്ച് അവശ്യമരുന്നുകളുടെ വിതരണവും കൗണ്‍സിലിംഗ് സേവനവും ക്രമീകരിച്ചിരുന്നു. കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിതപുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വിഭാവനം ചെയ്തിരിക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.