കോട്ടയം: ഭിന്നശേഷിയുള്ളവരെയും ഇതര പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള ദുരന്ത നിവാരണ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും, സ്പിയര്‍ ഇന്‍ഡ്യയുടെയും, സിബിഎം ന്റെയും, ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെയും, കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ശില്പശാലയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിച്ചു. ദുരന്ത നിവാരണ അതോറിറ്റി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. പ്രതീഷ് സി. മാമ്മന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്പിയര്‍ ഇന്‍ഡ്യ സ്റ്റേറ്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ വിജീഷ് പി., കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. ശില്പശാലയോടനുബന്ധിച്ച് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി ഡയറക്ടര്‍ ഡോ. പി.റ്റി ബാബു രാജ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്‌റ്റേറ്റ് പ്രോജക്ട് ഓഫീസര്‍ ജോ ജോണ്‍ ജോര്‍ജ്ജ്, റിസോഴ്‌സ് പേഴ്‌സണ്‍ അഭിയാന്‍ ഷാന്‍ലിയാന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ശില്പശാലയുടെ ആദ്യ ദിനത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, ഇന്റര്‍ ഏജന്‍സി കോട്ടയം ജില്ലാ കണ്‍വീനര്‍ ഫാ. തോമസ് കിഴക്കേല്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, സ്പിയര്‍ ഇന്‍ഡ്യ പ്രതിനിധികളായ വിജീഷ് പി., മിഥുന്‍ പി. ചന്ദ്രബാബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാനത്തെ വിവിധ സന്നദ്ധസംഘടനാ പ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച ശില്പശാലയില്‍ അമ്പത്തിയഞ്ചുപേര്‍ പങ്കെടുത്തു.