ഭൂമിയെ പച്ചപ്പണിയിക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് അറിവും പകര്‍ന്ന് നല്‍കുവാന്‍ ഔഷധോദ്യാനം പദ്ധതി വഴിയൊരുക്കുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. പരിസ്ഥിതി ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ഔഷധോദ്യാനം പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരീക്ഷ മലിനീകരണം തടയുന്നതോടൊപ്പം ഔഷധ ചെടികളുടെയും മരുന്നുകളുടെയും ഉല്‍പ്പാദനത്തിനും പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രതീപ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലിന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോട്ടയം സെന്റ് ആന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കുമരകം കോണ്‍സലാത്ത മെമ്മോറിയല്‍ എല്‍.പി സ്‌കൂള്‍, പറവന്‍തുരുത്ത് സെന്റ് സാവിയോസ് എല്‍.പി സ്‌കൂള്‍, കുമരകം ഗവണ്‍മെന്റ് നോര്‍ത്ത് എല്‍.പി സ്‌കൂള്‍, സെക്രട്ട് ഹാര്‍ട്ട് എല്‍.പി സ്‌കൂള്‍ കുമരകം എന്നീ സ്‌കൂളുകളിലാണ് കെ.എസ്.എസ്.എസ് ഔഷധോദ്യാനം പദ്ധതി നടപ്പിലാക്കുന്നത്. സെന്റ് സാവിയോസ് എല്‍.പി സ്‌കൂള്‍ ഹെഡ് മിസ്ട്രസ്സ്് ബീന ജോസഫ്, കോണ്‍സലാത്ത മെമ്മോറിയല്‍ എല്‍.പി സ്‌കൂള്‍ ഹെഡ് മിസ്ട്രസ്സ്് സിമി അബ്രഹാം, സെന്റ് ആന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ബ്ലസ്സി കെ. മാത്യു, സെക്രട്ട് ഹാര്‍ട്ട് എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ ജോസഫ് ജേക്കബ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ വിവിധ ഇനത്തില്‍പ്പെട്ട ഔഷധ ചെടികള്‍ നട്ട് പിടിപ്പിക്കും.