കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും സാമൂഹ്യ അവബോധ പഠന ശിബിരവും സംഘടിപ്പിച്ചു. കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന സജീവം ലഹരി വിരുദ്ധ ക്യാമ്പിയിന്റെ ഭാഗമായിട്ടാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ കോളേജ് ഓഫ് നേഴ്‌സിംഗുമായി സഹകരിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെയും പഠന ശിബിരത്തിന്റെയും ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍ നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസ്സി. ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട് എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയ്ക്ക് സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ സജോ ജോയിയും സമൂഹ്യ അവബോധ പഠന ശിബിരത്തിന് കെ.എസ്.എസ്.എസ് പ്രോജക്ട് ഓഫീസര്‍ ഷൈല തോമസ്, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവരും നേതൃത്വം നല്‍കി.