കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയോജനങ്ങളുള്ള കുടുംബങ്ങള്‍ക്കായി പ്രളയ ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു. ഹെല്‍പ്പേജ് ഇന്‍ഡ്യയുടെയും സിപ്ലാ ഫൗണ്ടേഷന്റെയും സഹകരണത്തോടെ ആലപ്പുഴ ജില്ലയിലെ രാമങ്കരി, തിരുവംവണ്ടൂര്‍ ഗ്രാമപഞ്ചായത്തുകളില്‍പ്പെട്ട 150 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും ക്ലീനിംഗ് മെറ്റീരിയല്‍സും ഉള്‍പ്പെടെ രണ്ടായിരത്തിയഞ്ഞൂറു രൂപാ വീതം വിലയുള്ള കിറ്റുകളാണ് ഓരോ കുടുംബത്തിനും ലഭ്യമാക്കിയത്. തിരുവംവണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജന്‍ പി.വി, രാമങ്കരി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ റോഷ്‌ന ആര്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സെസൈറ്റി അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വികാരി ഫാ. റെന്നി കട്ടേല്‍, സിപ്ലാ ഫൗണ്ടേഷന്‍ പ്രതിനിധി രാംദാസ് കെ.എസ്, ഹെല്‍പ്പേജ് ഇന്‍ഡ്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ ഡാനിയേല്‍, മാനേജര്‍ റോബിമോന്‍ വര്‍ഗ്ഗീസ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത ടി. ജെസ്സില്‍ എന്നിവര്‍ കിറ്റു വിതരണ ചടങ്ങുകളില്‍ പങ്കെടുത്തു. കിറ്റുവിതരണത്തിന് കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.