To establish a just society where all enjoy equality, fraternity, peace and happiness
KSSS
Kottayam Social Service Society
Home > News >

വയോജന ദിനാചരണവും പ്രതിനിധി സംഗമവും സംഘടിപ്പിച്ചു.

October 2, 2023
വയോജന ദിനാചരണവും പ്രതിനിധി സംഗമവും സംഘടിപ്പിച്ചു.

കുടുംബ ബന്ധങ്ങളുടെ പവിത്രതയും ഊഷ്മളതയും ഊട്ടി ഉറപ്പിക്കുന്നതില്‍ വയോജങ്ങളുടെ പങ്ക് വലുതാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വയോജന ദിനാചരണത്തിന്റെയും പ്രതിനിധി സംഗമത്തിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന വ്യക്തികളെ അംഗീകരിക്കുവാനും ആദരിക്കുവാനും അവര്‍ക്ക് സ്‌നേഹം പകര്‍ന്ന് നല്‍കുവാനും ഓരോരുത്തര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നും പഴമയുടെ അറിവിനെ കരഗതമാക്കുവാനുള്ള ഇച്ചാശക്തി പുതുതലമുറയ്ക്ക് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ സെമിനാറിന് കെ.സി.എസ്.എല്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍ നേതൃത്വം നല്‍കി. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന വയോജന സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി വയോജനങ്ങളുടെ കലാപരിപാടികളും വയോജന സ്വാശ്രയസംഘ കര്‍മ്മരേഖാ രൂപീകരണവും സമ്മാനദാനവും നടത്തപ്പെട്ടു.

Video
events
publications
donate
KSSS
Kottayam Social Service Society
Contacts

KSSS,Thellakom P.O, Kottayam – 686630

Director Phone Number - 9495538063

Telephone: 0481 2790948, Office: 9400331281

Follow Us: