കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങളില്‍ സഹകാരികളാകുന്ന വോളണ്ടിയേഴ്‌സിന്റെ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോഡിനേറ്റര്‍മാരായ ബെസ്സി ജോസ്, ബിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 23-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും വിലയിരുത്തലും സ്വാശ്രയസംഘ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആശയ രൂപീകരണവും നടത്തപ്പെട്ടു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള വോളണ്ടിയേഴ്‌സും ഫെഡറേഷന്‍ പ്രതിനിധികളും സംഗമത്തില്‍ പങ്കെടുത്തു