കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 22-ാമത് ചൈതന്യ അഗ്രി ഫെസ്റ്റിന്റെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും സുഗമമായ നടത്തിപ്പിന് സഹകരികളായ വോളണ്ടിയേഴ്‌സിന്റെ കൂടിവരവിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് വോളണ്ടിയേഴ്‌സ്തല അവലോകനവും തുടര്‍ കര്‍മ്മ പദ്ധതികളുടെ ആസൂത്രണവും നടത്തപ്പെട്ടു.