സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്
കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സുധിര്‍ കോവിഡ് റെസ്‌പോണ്‍സ് പ്രോജക്ടിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തത്. മാസ്‌ക്കുകള്‍, ഗ്ലൗസുകള്‍, ഫെയ്‌സ് ഷീല്‍ഡ്, ഹാന്റ് വാഷ് എന്നിവ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്.