കോട്ടയം: സന്നദ്ധ പ്രസ്ഥാനങ്ങള്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ചാലകശക്തികളാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് വിവിധങ്ങളായ ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ പുരോഗതി കൈവരിക്കുവാന്‍ അവസരം ഒരുക്കുന്നതോടൊപ്പം നല്ല സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ കൂട്ടായ പരിശ്രമങ്ങളും ചിന്താധാരകളും അവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭവന പുനരുദ്ധാരണം, ടോയ്‌ലറ്റ് മെയിന്റനന്‍സ് തുടങ്ങിയ വിവധ ആവശ്യങ്ങള്‍ക്കായി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി.