കോട്ടയം: കോട്ടയം അതിരൂപതയില്‍ സേവനം ചെയ്യുന്ന വിവിധ സന്ന്യാസിനി സമൂഹം പ്രതിനിധികളുമായി സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ സംവദിച്ചു. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് തെള്ളകം ചൈതന്യയില്‍ സംവാദ പരിപാടി നടത്തപ്പെട്ടത്. മന്ത്രിയോടൊപ്പം സൗഹൃദ സംഭാഷണം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അതിരൂപതയിലെ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ലിറ്റില്‍ ഡോട്ടേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഗില്‍ബര്‍ട്ട്, ഫുസ്‌കോ കോണ്‍ഗ്രിഗേഷന്‍ എന്നീ സന്ന്യാസിനി സമൂഹം പ്രതിനിധികാളാണ് പങ്കെടുത്തത്. സന്ന്യാസിനി സമൂഹങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധങ്ങളായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍് സന്ന്യാസിനികള്‍ മന്ത്രിയോട് വിവരിച്ചു. കൂടാതെ പ്രസ്തുത സന്യാസ സമൂഹങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും അടിയന്തിര ഇടപെടിലുകള്‍ ആവശ്യമായ വിവിധ വിഷയങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഒരോ വിഷയങ്ങളിലും അവശ്യമായ ഇടപെടിലുകള്‍ നടത്താമെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. സന്ന്യാസിനി സമൂഹങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ ആതുര ആത്മീയ സേവന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും സാമൂഹിക പ്രതിബന്ധതയുള്ള സമൂഹത്തെ കെടിപ്പെടുക്കുവാന്‍ സന്ന്യാസിനി സമൂഹങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ വലുതാണെന്നും സന്ന്യാസിനികളെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ സംവാദ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.സന്ന്യാസിനി സമൂഹം പ്രതിനിധികളുമായി
സംവദിച്ച് മന്ത്രി വി.എന്‍ വാസവന്‍