അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഗ്രൂപ്പിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്മാര്‍ട്ട് സ്‌നേഹോത്സവം 2022 സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സ്‌നേഹോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പിള്ളില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി എന്നിവര്‍ പ്രസംഗിച്ചു. വ്യക്തിത്വ വികസനം, മൂല്യാധിഷ്ഠിത ജീവിത ദര്‍ശനം, നേതൃത്വപാടവം തുടങ്ങിയ വിവിധ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് സംഘടിപ്പിച്ച സ്‌നോഹോത്സവത്തോടനുബന്ധിച്ച് പരിശീലകരായ സിജോ പി. ജേക്കബ്, ജോസ്ജി, ജെയ്ക്ക് ജേക്കബ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. കൂടാതെ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള കെ.എസ്.എസ്.എസ് സ്മാര്‍ട്ട് ഗ്രൂപ്പ് പ്രതിനിധികള്‍ സ്‌നേഹോത്സവം 2022 ല്‍ പങ്കെടുത്തു.