കോട്ടയം: കുടുംബങ്ങളെയും വ്യക്തികളെയും കൂട്ടിയിണക്കി സമഗ്രവികസനത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ സ്വാശ്രയസന്നദ്ധ പ്രവര്‍ത്തനം വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച നേതൃത്വ പരിശീലന പരിപാടിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭേച്ഛയില്ലാതെ സഹോദരങ്ങളുടെ നന്മയ്ക്കായി പരിശ്രമിക്കുമ്പോഴാണ് സാമൂഹ്യ പ്രതിബന്ധതയുള്ള മനുഷ്യരായി നാം മാറുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം നവജീവന്‍ ട്രസ്റ്റ് സാരഥി പി.യു തോമസ് എന്നിവര്‍ പ്രസംഗിച്ചു. പരിശീലന പരിപാടിയോടനുബന്ധിച്ച് നവജീവന്‍ ട്രസ്റ്റ് സാരഥി പി.യു തോമസ് സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകരുമായി സംവദിച്ചു. കാലാനുശ്രുതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി നൂതന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായുള്ള കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു.